
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ആഴ്സണൽ എഫ്സിക്ക് ജയം . വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിനെ തോൽപ്പിച്ചു. വിജയത്തോടെ ആഴ്സണലിന് 36 പോയിന്റായി. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണസൺ വിജയിച്ചത്. കായ് ഹാവെർട്സ് ആണ് ആഴ്സണലിനായി ഗോൾ നേടിയത്. (English Premier League)
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 23ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ. 42 പോയിന്റുള്ള ലിപർപൂൾ എഫ്സി ആണ് ഒന്നാം സ്ഥാനത്ത്.