അമിത ആവേശം വിനയായി; വിക്കറ്റ് കീപ്പറെ വെല്ലുവിളിച്ച പാക് താരം റണ്ണൗട്ടായി, പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ദയനീയ തോൽവി | Ali Raza Run Out

മത്സരത്തിന്റെ 47-ാം ഓവറിലായിരുന്നു നാടകീയമായ ഈ പുറത്താകൽ
 Ali Raza Run Out
Updated on

ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണ്ണായക മത്സരത്തിൽ പാകിസ്ഥാൻ താരം അലി റാസ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് വലിയ പരിഹാസത്തിന് ഇടയാക്കുന്നു (Ali Raza Run Out). ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാൻ 18 പന്തിൽ 37 റൺസ് വേണമെന്നിരിക്കെയാണ് അനാവശ്യമായി ക്രീസിന് പുറത്തിറങ്ങി അലി റാസ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതോടെ പാകിസ്ഥാൻ മത്സരത്തിൽ 37 റൺസിന്റെ തോൽവി വഴങ്ങുകയും ചെയ്തു.

മത്സരത്തിന്റെ 47-ാം ഓവറിലായിരുന്നു നാടകീയമായ ഈ പുറത്താകൽ. സഹതാരം മോമിൻ ഖമർ സിംഗിളെടുത്ത ശേഷം ക്രീസിൽ സുരക്ഷിതനായി എത്തിയ അലി റാസ, വിക്കറ്റ് കീപ്പറെ പ്രകോപിപ്പിക്കാനായി വീണ്ടും ക്രീസിന് പുറത്തേക്ക് ചുവടുവെച്ചു. എന്നാൽ ഇംഗ്ലീഷ് ഫീൽഡർ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പർ റ്യൂവിന്റെ കൈകളിലെത്തിയതും താരം അലി റാസയെ റണ്ണൗട്ടാക്കി. അവസാന നിമിഷം ബാറ്റ് ക്രീസിനുള്ളിൽ വെക്കാൻ അലി റാസ ശ്രമിച്ചെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ താരം പുറത്താവുകയായിരുന്നു.

മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 210 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. അലി റാസയുടെ ഈ നിരുത്തരവാദപരമായ പെരുമാറ്റം പാക് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുൻപ് മുഹമ്മദ് റിസ്‌വാനും ബാബർ അസമും സമാനമായ രീതിയിൽ ഗ്രൗണ്ടിൽ തിരിച്ചടികൾ നേരിട്ടതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും പാക് താരത്തിന് നാണക്കേട് ഉണ്ടായിരിക്കുന്നത്.

Summary

Pakistan's U-19 pacer Ali Raza faced embarrassment after being run out in a bizarre manner during a World Cup match against England in Bulawayo. Attempting to provoke the wicket-keeper by stepping out of the crease after completing a run, Raza failed to ground his bat in time as England captain Thomas Rew whipped off the bails. This critical mistake led to Pakistan being bowled out for 173, resulting in a 37-run defeat while chasing a target of 210.

Related Stories

No stories found.
Times Kerala
timeskerala.com