

മഡ്രിഡ്: കാലിനു പരുക്കേറ്റതിനെ തുടർന്ന്, ലോക ഒന്നാം നമ്പർ ടെന്നിസ് താരം കാർലോസ് അൽകാരസ് ഡേവിസ് കപ്പ് ഫൈനൽസിൽ പങ്കെടുക്കുന്ന സ്പെയിൻ ടീമിൽ നിന്നും പിന്മാറി.
കഴിഞ്ഞ ദിവസം നടന്ന എടിപി ഫൈനൽസ് കിരീടപ്പോരാട്ടത്തിനിടെയാണ് സ്പാനിഷ് താരം അൽകാരസിനു പരുക്കേറ്റത്. തുടർന്നു നടത്തിയ പരിശോധനയിൽ കാലിനു നീർക്കെട്ട് കണ്ടെത്തി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാലാണ് താരത്തിന്റെ പിന്മാറ്റം.