
റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടി അല്‍ഹിലാല്‍. ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ചാണ് അൽ ഹിലാല്‍ കിരീടം നേടിയത്. ടീമിനായി സെര്‍ഗെജ് മിലിന്‍കോവിച്ച്, അലക്സാണ്ടര്‍ മിട്രോവിക്, മാല്‍കോം എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒന്നിനെതിരെ നാല് ഗോളിനാണ് അല്‍ ഹിലാല്‍ വിജയിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്.