വൈഭവ് സൂര്യവംശിയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് അജിത് അഗാർക്കർ | Asia Cup

വൈഭവനായി ആരെ ഒഴിവാക്കുമെന്ന ആശങ്കയിൽ സിലക്ഷൻ കമ്മിറ്റി
Vaibhav
Published on

ഐപിഎലിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശിയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കും. വൈഭവിനായി വാദിക്കാൻ ചീഫ് സിലക്ടർ അജിത് അഗാർക്കർ രംഗത്തുണ്ട്. 15 അംഗ ടീമി‍ൽ ഉൾപ്പെടുത്തിയില്ലെങ്കിലും ട്രാവലിങ് റിസർവായെങ്കിലും വൈഭവിനെ ടീമിലെടുക്കണമെന്ന് അഗാർക്കർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ലെങ്കിലും താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ വൈഭവിന് അവസരം നൽകാനാണ് ആലോചിക്കുന്നത്. അഗാർക്കറുടെ ആവശ്യം മറ്റു സിലക്ടർമാർ അംഗീകരിച്ചാൽ ഇന്ത്യൻ ടീമി‍ൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഈ ഇടംകൈ ബാറ്റർക്കു സ്വന്തമാകും. അപ്പോഴും വൈഭവിനായി ആരെ ഒഴിവാക്കുമെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ കണ്ടെത്തലായിരുന്നു വൈഭവ് സൂര്യവംശി. ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണ് ഓപ്പണറുടെ സ്ഥാനത്ത് വൈഭവ് കളിക്കാനിറങ്ങിയത്. ആദ്യ സീസണിൽ തന്നെ സെഞ്ചറി നേടി തിളങ്ങിയതോടെ വൈഭവിനെ ദേശീയ ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com