
ഷാർജ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഷാർജയിൽ നടന്ന ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. പരന്പരയിലെ രണ്ടാം മത്സരം കൂടി വിജയിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ ഏകദിന പരന്പര സ്വന്തമാക്കിയത്. 177 റൺസിനാണ് രണ്ടാം മത്സരത്തിൽ അഫ്ഗാൻ വിജയിച്ചത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനാസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസ് നേടാനെ സാധിച്ചുള്ളു.