
ഫതോർഡ : ഒമാൻ ക്ലബ് അൽ സീബ് എഫ്‌സിയെ തകർത്ത് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടാം ഡിവിഷന് യോഗ്യത നേടി എഫ്‌സി ഗോവ. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്.
ഡെജാൻ ഡ്രാസിച്ചും ഹാവിയർ സിവേറിയോയുമാണ് ഗോവക്കായി ഗോൾ നേടിയത്. നാസ്സർ അൽ റവാഹിയുടെ വകയായിരുന്നു അൽ സീബിന്റെ ആശ്വാസ ഗോൾ. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്.