കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആര്‍എല്‍)ന്റെ രണ്ടാം സീസണ്‍ മുംബൈയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസഡറായ ഖാന്‍ ഈ വര്‍ഷം ലീഗില്‍ നിക്ഷേപകനാകാനുള്ള പദ്ധതി കൂടി പ്രഖ്യാപിച്ചതോടെ ഓട്ടോമോട്ടീവ്, ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡുകള്‍, കുടുംബത്തെ ലക്ഷ്യമിടുന്ന വിനോദം എന്നിവയ്ക്കുള്ള കേന്ദ്രമായി മാറാനുള്ള ഐഎസ്ആര്‍എല്ലിന്റ വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് വലിയ ഉണര്‍വ് നല്‍കും. ഇന്ത്യന്‍ റേസിംഗ് ഹീറോകളുടെ പുതിയ തലമുറയെ പിന്തുണയ്ക്കാനും വളര്‍ത്താനും ലീഗിന്റെ അന്തിമ ലക്ഷ്യവുമായി ഒത്തു ചേരുന്നതാണിത്.
ഇന്ത്യയിലെ സൂപ്പര്‍ക്രോസ് കായികം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി താഴേത്തട്ടില്‍ രൂപകല്‍പ്പന ചെയ്ത ഐഎസ്ആര്‍എല്‍ പ്രൂവിംഗ് ഗ്രൗണ്ട്‌സും സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. പുനെയ്ക്കടുത്ത് 7 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ സൗകര്യത്തില്‍ ആമച്വര്‍, കുട്ടികള്‍, മോട്ടോക്രോസ്, സൂപ്പര്‍ക്രോസ്, എടിവികള്‍, ഇലക്ട്രിക് ബൈക്കുകള്‍, ട്രെയില്‍ റൈഡിംഗ് തുടങ്ങിയവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രാക്കുകളുണ്ട്.
തനിക്ക് മോട്ടോര്‍ സൈക്കിളുകളോടും ഓഫ്‌റോഡിങ്ങിനോടും വലിയ ഇഷ്ടമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഐഎസ്ആര്‍എല്‍ രൂപപ്പെടുത്തിയ അന്താരാഷ്ട്ര നിലവാരമുള്ള ഘടന, ആഭ്യന്തര താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, ഒരു മുഴുവന്‍ ലൈഫ്സ്‌റ്റൈല്‍ സംവിധാനമെന്ന നിലയിലുള്ള സമീപനം തുടങ്ങിയവ വളരെ ആകര്‍ഷണമാണ്. ഐഎസ്്ആര്‍എല്‍ പ്രൂവിംഗ് ഗ്രൗണ്ട്‌സ് ഇന്ത്യയിലെ യുവാക്കള്‍ക്ക് ആഗോള തലത്തില്‍ മത്സരിക്കാനാവശ്യമായ പരിശീലനം, ഉപകരണങ്ങള്‍, പ്ലാറ്റ്ഫോമുകള്‍ എന്നിവ നല്‍കും. സുരക്ഷിതമായ യാത്രയ്ക്കും ഉത്തരവാദിത്വമുള്ള റൈഡിംഗിനും ഐഎസ്്ആര്‍എല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും താരം പറഞ്ഞു.
ബ്രാന്‍ഡ് അംബാസഡറില്‍ നിന്നും നിക്ഷേപകനായി സല്‍മാന്‍ ഖാന്‍ മാറുന്നത് ഐഎസ്ആര്‍എല്ലിന്റെ ദൗത്യത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഐഎസ്ആര്‍എഎല്‍ മാനേജിംഗ് ഡയറക്ടര്‍ വീര്‍ പട്ടേല്‍ പറഞ്ഞു. ഇതിലൂടെ ലീഗിനുള്ള സാംസ്‌കാരിക മൂല്യവും വിപണിയിലെ വിശ്വാസ്യതയും വര്‍ധിക്കും. ഇന്ത്യന്‍ യുവജനരംഗത്ത് ഐഎസ്ആര്‍എല്‍ മേല്‍ക്കോയ്മ നേടുന്ന ഭാവിയിലേക്കുള്ള ശക്തമായ അടയാളമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ബ്രാന്‍ഡുകള്‍ക്ക് തത്സമയം ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ കുറവായ സാഹചര്യത്തില്‍ ഐഎസ്ആര്‍എല്‍ ബ്രാന്‍ഡുകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഇടപെടല്‍ സാധ്യമാക്കുന്ന വേദിയാവുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്കുള്ള വ്യാപനവും അന്താരാഷ്ട്ര സഹകരണങ്ങളും ഉള്‍പ്പെടുന്നതാണ് ഐഎസ്ആര്‍എല്ലിന്റെ അടുത്ത 5 വര്‍ഷത്തേക്കുള്ള ദിശാനിര്‍ണ്ണയം. താരങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഫോര്‍മാറ്റും സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം, ഫ്രാഞ്ചൈസി മൂല്യം എന്നിവയില്‍ വലിയ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.
പൂനെ, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ആദ്യ സീസണിലെ അപൂര്‍വ വിജയാനുഭവത്തിന് പിന്നാലെ രണ്ടാം സീസണും ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുകയാണ്. അതിവേഗം വളരുന്ന ആരാധക ശ്രദ്ധയും പ്രമുഖ പങ്കാളിത്തങ്ങളും കൊണ്ടും ഐഎസ്ആര്‍എല്‍ ഇന്ത്യന്‍ കായിക വിനോദ മേഖലയും ഓട്ടോമൊബൈല്‍ മാര്‍ക്കറ്റിംഗും പുതുതായി നിര്‍വചിക്കുകയാണ്.