

ലണ്ടൻ: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇംഗ്ലണ്ടിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഓസീസ് കളത്തിലിറങ്ങുക. പരന്പരയിൽ വിജയത്തോടെ തിരിച്ചുവരാം എന്ന പ്രതീക്ഷിയിലാണ് ഇംഗ്ലീഷ് ടീം.