ഇംഗ്ലണ്ടിനെ നയിക്കാൻ 21 കാരൻ; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇനി ജേക്കബ് ബെഥലിന് | Jacob Bethel

അയർലൻഡിനെതിരെ അടുത്തമാസം നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് ബെഥൽ ഇംഗ്ലണ്ട് ടീമിനെ നയിക്കുക
Jacob Bathel
Published on

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇനി ഓൾറൗണ്ടർ ജേക്കബ് ബെഥലിന്. അയർലൻഡിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് ഇരുപത്തിയൊന്നുകാരൻ ബെഥലിനു കീഴിൽ ഇംഗ്ലിഷ് ടീം ഇറങ്ങുക. സീനിയർ താരങ്ങളായ ജോസ് ബട്‌ലർ, ആദിൽ റഷീദ്, ഫിൽ സോൾട്ട് എന്നിവർ ഉൾപ്പെടുന്നതാണ് ടീം.

സെപ്റ്റംബർ ആദ്യവാരം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷമാകും ഇംഗ്ലണ്ട് അയർലൻഡിലേക്കു പോകുക. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഏകദിന, ട്വന്റി20 മത്സരങ്ങളിൽ ഹാരി ബ്രൂക്കാണ് ടീം ക്യാപ്റ്റൻ.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20യിലാണ് ബെഥൽ അരങ്ങേറ്റ മത്സരം കളിച്ചത്. ട്വന്റി20യിൽ 13 ഉം, ഏകദിനത്തിൽ 12 ഉം ടെസ്റ്റിൽ നാലും മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ്. 2025 സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച താരം ഒരു അർധ സെഞ്ചറി നേടിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com