Ben Austin

പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് തട്ടി പതിനേഴുകാരന് ദാരുണാന്ത്യം | Ben Austin

ഓസ്ട്രേലിയയിലെ ഫെന്‍ട്രി ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ പരിശീലനം നടത്തുന്നതിനിടെ ദാരുണണാന്ത്യമുണ്ടായത്.
Published on

മെല്‍ബണില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് കഴുത്തിൽ തട്ടിയതിനെ തുടർന്ന് പതിനേഴുകാരന് ദാരുണാന്ത്യം. ബെന്‍ ഓസ്റ്റിന്‍ എന്ന കൗമാരക്കാരനാണ് ഫെന്‍ട്രി ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ പരിശീലനം നടത്തുന്നതിനിടെ ദാരുണണാന്ത്യമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിങ് മെഷീനില്‍ നിന്ന് ശക്തമായ വേഗതയില്‍ എത്തിയ പന്ത് കുട്ടിയുടെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. കുട്ടി നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ മെഷീനില്‍ നിന്നുള്ള പന്തുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കൗമാരക്കാരന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തി.

Times Kerala
timeskerala.com