
കേരളത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമല തീർത്ഥാടകർക്കായി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി ഇടത്താവളങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്കു കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും എല്ലാ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഈ ഇടത്താവളങ്ങള്‍ . ഈ പ്രേദേശങ്ങളിൽ പോലീസിന്റെ നൈറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ശൗചാലയങ്ങൾ എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. (Sabarimala pilgrimage transit facilitie)
പ്രധന ഇടത്താവളങ്ങള്‍
* അടൂർ ഏഴംകുളം ദേവീക്ഷേത്രം
* പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
* കോന്നി മൊരിങ്ങമംഗലം ക്ഷേത്രം
* കൊടുമൺ തോലുഴം ജങ്ഷൻ
* പത്തനംതിട്ട എടത്താവളം
* ഓമല്ലൂർ ശ്രീ രേക്തകണ്ഠ സ്വാമി ക്ഷേത്രം
* മലയാലപ്പുഴ ദേവീക്ഷേത്രം
* ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
* എളന്തൂർ പഞ്ചായത്ത് സ്റ്റേഡിയം
* കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം
* അയിരൂർ ക്ഷേത്രം
* തെള്ളിയൂർ
* തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം
* മീന്തലക്കര ശാസ്താ ക്ഷേത്രം
* റാന്നി എടത്താവളം പഴവങ്ങാടി
* റാന്നി രാമപുരം ക്ഷേത്രം
* കൂനംകര ശബരി ശരണാശ്രമം
* പെരുനാട് എടത്താവളം
* പെരുനാട് യോഗമയന്ദ ആശ്രമം
* വടശ്ശേരിക്കര ചെറിയകാവ് ദേവീക്ഷേത്രം
* വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം
* പെരുനാട് കക്കാട് കോയിക്ക ധർമ്മശാസ്താ ക്ഷേത്രം
* പെരുനാട് മാടമൺ ഋഷികേശ ക്ഷേത്രം
* കുളനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
* കുളനട പഞ്ചായത്ത് എടത്താവളങ്ങൾ
ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, വടക്കുംനാഥ ക്ഷേത്രം, കുറുമാലിക്കാവ്, തിരുവാഞ്ചിക്കുളം മുടിക്കോട് ക്ഷേത്രം, ചിറങ്ങര ക്ഷേത്രം എന്നിവയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഇടത്താവളങ്ങള്‍.
മല്ലകാര്‍ജുന ക്ഷേത്രം, ചന്ദ്രഗിരി, തൃക്കണ്ണാട് ശാസ്താ ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രം, പിഷാരിക്കാവ് ഭഗവതി ദേവസ്വം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, ത്രിത്തല്ലൂര്‍ ശിവക്ഷേത്രം എന്നിവയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍.