ആഗ്രഹസാഫല്യവും ദുരിതമോചനവും നൽകും തൃപ്പയാറപ്പൻ; നാലമ്പല തീർഥാടനത്തിനു ആരംഭം കുറിക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം

Thriprayar Sree Rama Kshetram
Published on

നാലമ്പല തീർഥാടനത്തിനു ആരംഭം കുറിക്കുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തോടെയാണ്. അതിനാൽ എല്ലായിടത്തു നിന്നുമുള്ള ഭക്തർ തൃപ്രയാറിൽ എത്തിയാണ് യാത്ര തുടങ്ങുന്നത്. വലത്തേ കയ്യിൽ വില്ലും ഇടത്തേ കയ്യിൽ ശംഖുചക്രവുമായി പ്രതിഷ്ഠയുടെ സവിശേഷമായ ഭാവത്തിലാണ് തൃപ്രയാറിൽ ശ്രീരാമൻ. കന്നിമാസത്തിലെ തിരുവോണ നാളിൽ ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം എന്ന സേതുബന്ധനം ചടങ്ങ് മറ്റൊരു ശ്രീരാമ ക്ഷേത്രത്തിലുമില്ലാത്ത സവിശേഷ ചടങ്ങാണ്. വഴിപാടായി രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡം വായന നടക്കുന്നത് തൃപ്രയാറിലെ പ്രത്യേകതയാണ്. ശ്രീരാമന് അർപ്പിക്കുന്ന ഈ ചടങ്ങ് എല്ലാ ദിവസവും രാവിലെ 8.20 ന് നടക്കും.

ദർശന സമയം

പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ട്. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30 വരെയും ദർശനമുണ്ടാവില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം. എന്നാൽ വരിയിൽ ഭക്തരുണ്ടായാൽ എല്ലാവർക്കും ദർശനത്തിന് സൗകര്യമൊരുക്കും.

വഴിപാടുകൾ:

അവിൽ നിവേദ്യം, മീനൂട്ട്, വെടി, തട്ടം നിവേദ്യം, ശ്രീലകത്ത് സമ്പൂർണ നെയ് വിളക്ക്, നെയ്ക്കിണ്ടി, നിറമാല, സ്പെഷൽ പായസം, ചുറ്റുവിളക്ക്, ഭഗവതിസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ

അമ്പലത്തിൽ എത്തിച്ചേരാൻ

ത‍ൃപ്രയാറിലേക്ക് എറണാകുളത്ത് നിന്ന് ചാലക്കുടി വഴി പുതുക്കാട് സെന്ററിൽ നിന്ന് ഇടതു തിരിഞ്ഞ് പാഴായി, ഊരകം സെന്ററിൽ എത്തി ഇടത്തോട്ട് രാജാ കമ്പനി സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് ഹെർമ്പർട്ട് കനാലിൽ എത്തി ഇടത്തോട്ട് 7 കി.മീ. തൃപ്രയാർ. തൃശൂരിൽ നിന്ന് പാലയ്ക്കൽ, ചേർപ്പ്, പഴുവിൽ, പെരിങ്ങോട്ടുകര വഴിയും ഒളരി, കാഞ്ഞാണി, വാടാനപ്പിള്ളി, തളിക്കുളം വഴിയും എത്താം. എറണാകുളത്തു നിന്ന് പറവൂർ, കൊടുങ്ങല്ലൂർ വഴിയും എത്താം. വടക്കുനിന്ന് ചാവാക്കാട്, വാടാനപ്പള്ളി, തളിക്കുളം വഴിയും എത്താം.

Related Stories

No stories found.
Times Kerala
timeskerala.com