
ധര്‍മ്മം, നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ വളർത്തി ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും നമ്മെ പഠിപ്പിക്കുന്നു.
ബാലി വധം
ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം അതിന്‍റെ ഉത്തുംഗതയിലെത്തുന്നു. താരയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ടാണ് സുഗ്രീവനോട് യുദ്ധം ചെയ്യാൻ ബാലി പോകുന്നത്. സുഗ്രീവന് രാമന്‍റെ പിന്തുണയുണ്ടെന്ന കാര്യം ബാലിക്ക് അറിയില്ല. രാമന്‍ ഒരു മരത്തിന് പിന്നില്‍ ഒളിച്ചിരുന്ന് ബാലിയെ അമ്പെയ്‌ത് വീഴ്‌ത്തുന്നു. മരിക്കും മുമ്പ് രാമന്‍റെ പ്രവൃത്തികള്‍ ബാലി ചോദ്യം ചെയ്യുന്നു. ധര്‍മ്മത്തെയും ഒരാളിന്‍റെ പ്രവൃത്തിയുടെ പരിണിത ഫലങ്ങളെയും കുറിച്ചുള്ള വലിയ സംവാദം അവര്‍ തമ്മില്‍ നടക്കുന്നു.
ധര്‍മ്മത്തിന്‍റെയും ശരിയായ കര്‍മ്മത്തിന്‍റെയും പ്രാധാന്യമാണ് ഈ ഭാഗം പഠിപ്പിക്കുന്നത്. പ്രവൃത്തിയുടെ പരിണിത ഫലങ്ങളും ജ്ഞാനത്തിന്‍റെ ആവശ്യകതയും തീരുമാനമെടുക്കലിനെക്കുറിച്ച് മനസിലാക്കുന്നതിന്‍റെയും പ്രാധാന്യവും ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നു.
താരോപദേശം
ബാലിയുടെ മരണം താരയെ ഏറെ തളര്‍ത്തുന്നു. രാമന്‍ അവളെ ആശ്വസിപ്പിക്കുന്നു. ആത്മാവിനെയും മായയുടെ കെട്ടുപാടുകളെയും കുറിച്ചുള്ള തത്വങ്ങള്‍ അവള്‍ക്ക് വിശദീകരിക്കുന്നു. ശാശ്വത സത്യങ്ങളെക്കുറിച്ച് അവള്‍ക്ക് അവബോധമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിലൂടെ അവളുടെ ദുഃഖത്തെ മറികടക്കാനും സമാധാനം നേടാനും കാര്യങ്ങള്‍ മനസിലാക്കാനും അവളെ സഹായിക്കുന്നു.
ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചാണ് താരോപദേശം നമ്മെ പഠിപ്പിക്കുന്നത്. ലോകത്തിന്‍റെ കെട്ടുപാടുകളുടെ മായകളും സമാധാനത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളും ആത്മീയ മോചന മാര്‍ഗങ്ങളും ഈ ഭാഗം കാട്ടിത്തരുന്നു.