
സമ്പാതി വാക്യം
ചിറുകകള്‍ നഷ്‌ടമായ സമ്പാതി തനിക്ക് മുന്നില്‍ പരന്ന് കിടക്കുന്ന വാനരക്കൂട്ടത്തെ കാണുന്നു. അവരുടെ സംസാരത്തില്‍ നിന്ന് തന്‍റെ സഹോദരന്‍ ജടായു രാമന് വേണ്ടി ജീവത്യാഗം ചെയ്‌തതായി മനസിലാക്കുന്നു. ഇതോടെ സമ്പാതി വാനരന്‍മാര്‍ക്ക് അരികിലെത്തുന്നു. തന്‍റെ ചിറക് നഷ്‌ടമായ കഥയടക്കം വാനരന്മാരോട് പറയുന്നു. സഹോദരനെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തന്‍റെ ചിറകുകള്‍ കരിഞ്ഞ് പോയത്. തന്‍റെ പരിമിതികള്‍ കൂട്ടാക്കാതെ സീത ലങ്കയില്‍ എവിടെയാണെന്ന് പറഞ്ഞ് തരാമെന്ന് വാനരക്കൂട്ടത്തിന് സമ്പാതി വാക്ക് നല്‍കുന്നു.
ത്യാഗത്തിന്‍റെയും കര്‍ത്തവ്യത്തിന്‍റെയും മറ്റും മൂല്യങ്ങളാണ് സമ്പാതിയുടെ കഥ നമുക്ക് പറഞ്ഞ് തരുന്നത്. നിസ്വാര്‍ത്ഥമായ പ്രവൃത്തികളെ കുറിച്ച് സമ്പാതിയുടെ ത്യാഗം നമ്മെ പഠിപ്പിക്കുന്നു.
സമുദ്രലംഘന ചിന്ത
സീതയെ കണ്ടെത്തണമെങ്കില്‍ അഗാധവും വിസ്‌തൃതവുമായ സമുദ്രം കടക്കേണ്ടതുണ്ടെന്ന് വാനരപ്പട മനസിലാക്കുന്നു. ആശങ്കകള്‍ക്കിടയിലും ഓരോരുത്തര്‍ക്കും എത്രമാത്രം ദൂരം ചാടിക്കടക്കാനാകുമെന്ന് പറയാന്‍ അംഗദന്‍ പ്രോത്സാഹിപ്പിക്കുന്നു. തന്‍റെ ദൈവികാംശവും കരുത്തും കൊണ്ട് ഹനുമാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. തന്‍റെ സുഹൃത്തുക്കളുടെ പ്രോത്സാഹനവും ജ്ഞാനവും നിറഞ്ഞ വാക്കുകള്‍ ഹനുമാനെ സമുദ്രലംഘനത്തിന് പ്രാപ്‌തനാക്കുന്നു. തുടര്‍ന്ന് ഹനുമാന്‍ സീതയെ കണ്ടെത്തുന്നു. അത്യന്തികമായി രാമന്‍ രാവണനെ വധിക്കുന്നു.
ആത്മവിശ്വാസത്തിന്‍റെയും സ്ഥൈര്യത്തിന്‍റെയും കരുത്താണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്. തന്‍റെ കരുത്ത് തിരിച്ചറിഞ്ഞാല്‍ തടസങ്ങളെല്ലാം മറികടന്ന് വിജയത്തിലേക്ക് നീങ്ങാന്‍ നാം സജ്ജരാകുന്നു. നമ്മെ പ്രചോദിപ്പിക്കാന്‍ ശക്തനായ ഒരു നേതാവ് നമുക്ക് വേണ്ടതിന്‍റെ ആവശ്യകതയും അങ്ങനെയൊരാളുണ്ടെങ്കില്‍ നമുക്കുണ്ടാക്കാവുന്ന നേട്ടങ്ങളെയും ഈ ഭാഗത്ത് എടുത്ത് കാട്ടുന്നു.