രാവണ ശുക സംവാദം മുതല്‍ യുദ്ധാരംഭം വരെ; രാമായണ പാരായണം ഇരുപത്തിനാലാം ദിവസം വായിക്കേണ്ട ഭാഗങ്ങൾ

 Ramayana Month
Published on

രാവണ ശുക സംവാദം

രാമന്‍റെ അടുത്ത് നിന്ന് തിരിച്ച് വരാന്‍ വൈകിയത് എന്താണെന്ന് രാവണന്‍ ശുകനോട് ചോദിക്കുന്നു. ശുകന്‍ രാമന്‍റെ അടുത്തുള്ള തന്‍റെ അനുഭവങ്ങള്‍ രാവണനോട് വിശദീകരിക്കുന്നു. തന്നെ രാമന്‍ പിടികൂടിയെന്നും എന്നാല്‍ ദയ തോന്നി വിട്ടയക്കുകയായിരുന്നുവെന്നും ശുകന്‍ രാവണനോട് വ്യക്തമാക്കി. വന്‍ വാനരപ്പട യുദ്ധത്തിന് തയാറായിട്ടുണ്ടെന്നും ശുകന്‍ രാവണനെ അറിയിക്കുന്നു.

ശുകന്‍റെ പൂര്‍വ വൃത്താന്തം

ശുകന്‍ പൂര്‍വ ജന്മത്തില്‍ ഒരു ശ്രേഷ്‌ഠ ബ്രാഹ്മണനായിരുന്നു. അദ്ദേഹം ഒരു രാക്ഷസനാല്‍ ചതിക്കപ്പെടുകയും അഗസ്‌ത്യ മുനിയുടെ ശാപത്തിന് ഇരയാകുകയുമായിരുന്നു. അഗസ്‌ത്യന് ഭക്ഷിക്കാനായി മനുഷ്യ മാംസം ഒരുക്കിയതില്‍ കുപിതനായ മുനി, ശുകനെ 'രാക്ഷസ കുലത്തില്‍ പിറക്കട്ടെ' എന്ന് ശപിക്കുന്നു. വേഷം മാറിയെത്തിയ ഒരു രാക്ഷസനാണ് ഇതിന് പിന്നിലെന്ന് പിന്നീട് തിരിച്ചറിഞ്ഞ അഗസ്‌ത്യ മുനി, ശുകന് ശാപമോക്ഷം നല്‍കുന്നു. രാവണന്‍റെ ദൂതനായി രാമന്‍റെ സന്നിധിയിലെത്തുന്നതോടെ തിരിച്ച് ബ്രാഹ്മണ ജന്മം പ്രാപിക്കുമെന്നായിരുന്നു ശാപമോക്ഷം.

ചതിക്കപ്പെടുകയോ ശപിക്കപ്പെടുകയോ ചെയ്‌താലും സത്യം തിരിച്ചറിഞ്ഞാല്‍ നമ്മുടെ ഭക്തിയിലൂടെ ഇതിന് പരിഹാരമുണ്ടാകുമെന്ന മഹാ തത്വമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.

മാല്യവാന്‍റെ വാക്യം

രാവണന്‍റെ മുത്തച്‌ഛനായ മാല്യവാന്‍ അദ്ദേഹത്തെ ഉപദേശിക്കുന്നു. സീതയെ തിരികെ നല്‍കി നാശങ്ങള്‍ ഒഴിവാക്കാന്‍ മാല്യവാന്‍ രാവണനോട് ആവശ്യപ്പെടുന്നു. ലങ്കയില്‍ കാണുന്ന ദുസൂചനകള്‍ ചൂണ്ടിക്കാട്ടിയാണ് മാല്യവാന്‍റെ ഉപദേശം. എന്നാൽ, മാല്യവാന്‍റെ ഉപദേശങ്ങളെല്ലാം അസ്വസ്ഥതയാണ് രാവണിലുണ്ടാക്കുന്നത്. അഹങ്കാരത്തിന് മേല്‍ ആ സമാധാന സന്ദേശങ്ങളൊന്നും വിലപ്പോകുന്നേയില്ല.

യുദ്ധരാംഭം

രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നു. കടുത്ത യുദ്ധത്തിന് ഇരുപക്ഷവും തയാറെടുക്കുന്നു. വാനരപ്പട ലങ്കയ്ക്ക് നേരെ കടുത്ത ആക്രമണം അഴിച്ച് വിടുന്നു. രാമന്‍ രാവണനെ നേരിട്ട് എതിര്‍ക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com