യുദ്ധകാണ്ഡത്തിലെ വിഭീഷണന്‍ രാമസന്നിധിയില്‍ മുതല്‍ സേതുബന്ധനം വരെ; രാമായണ പാരായണം ഇരുപത്തിമൂന്നാം ദിവസം വായിക്കേണ്ട ഭാഗങ്ങൾ

ramayana month
Published on

വിഭീഷണന്‍ രാമസന്നിധിയില്‍

രാവണ സഹോദരന്‍ വിഭീഷണന്‍ വിനയത്തോടെയും ആത്മാര്‍പ്പണത്തോടെയും രാമനെ സമീപിക്കുന്നു. അഭയവും മോക്ഷവും തേടിയാണ് വിഭീഷണന്‍ എത്തുന്നത്. വിഭീഷണന്‍റെ താത്പര്യങ്ങളില്‍ സുഗ്രീവനടക്കമുള്ള എല്ലാ വാനരന്‍മാരും സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ രാമന്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു. അഭയം തേടി എത്തുന്നവരെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം രാമന്‍ തന്‍റെ ഈ പ്രവൃത്തിയിലൂടെ എടുത്ത് കാട്ടുന്നു. യഥാര്‍ഥ നേതൃത്വം എന്നാല്‍ സംരക്ഷണം ആവശ്യമുള്ള ഒരാള്‍ക്ക് അയാളുടെ പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ അയാളോട് അനുകമ്പ കാട്ടാനും അത് നല്‍കാനുള്ള ഇച്ഛാശക്തിയും ആണെന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

ശുക ബന്ധനം

സുഗ്രീവനെയും വാനരപ്പടയേയും ലങ്കയെ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രാവണന്‍റെ ദൂതനായ ശുകൻ ശ്രമിക്കുന്നു. വാനരപ്പട പിടികൂടി ഉപദ്രവിക്കുമ്പോള്‍ ശുകന്‍ രാമനോടാണ് പരാതിപ്പെടുന്നത്. ദൂതന്‍മാരെ ഉപദ്രവിക്കരുതെന്ന തത്വവും അദ്ദേഹം പറയുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെയും ദൂതന്‍മാരെ സംരക്ഷിക്കേണ്ടതിന്‍റെയും ആവശ്യകതയാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്. നയതന്ത്രത്തെയും ആശയവിനിമയത്തെയും ഈ ഭാഗം ആദരിക്കുന്നു.

സേതുബന്ധനം

സമുദ്രം കടന്ന് ലങ്കയിലെത്താനുള്ള മാര്‍ഗങ്ങള്‍ രാമന്‍ ആരായുന്നു. തന്‍റെ കരുത്ത് പ്രകടമാക്കിയ ശേഷം ഇതിനായി സമുദ്രദേവന്‍റെ സഹായം തേടുന്നു. അദ്ദേഹമാണ് സമുദ്രത്തില്‍ ചിറകെട്ടാന്‍ നിര്‍ദേശിക്കുന്നത്. ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവിന്‍റെ മകനായ നളന്‍റെ സഹായത്തോടെ വാനരസേന ലങ്കയിലേക്കുള്ള ചിറ കെട്ടുന്നു. ദൈവിക പിന്തുണയുടെയും സംഘബലത്തിന്‍റെയും കരുത്താണ് ഇവിടെ കാട്ടുന്നത്. അസാധ്യകാര്യങ്ങള്‍ നേടാനായി ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെയും ഐക്യത്തിന്‍റെയും ആവശ്യകത കൂടിയാണ് ഈ ഭാഗം നമുക്ക് കാട്ടിത്തരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com