
ശ്രീരാമാദികളുടെ നിശ്ചയം
ഹനുമാന്‍ സമുദ്രം ചാടിക്കടന്നതും ലങ്കയെ ചുട്ടു ഭസ്‌മമാക്കിയതും അടക്കമുള്ള കാര്യങ്ങള്‍ ശ്രീരാമന്‍ എടുത്ത് കാട്ടുന്നു. രാവണനെ വധിക്കാനുള്ള പദ്ധതികള്‍ സുഗ്രീവന്‍ നിര്‍ദേശിക്കുന്നു. വാനരസൈന്യത്തെ ഉപയോഗിച്ച് രാവണനെ നേരിടാമെന്നാണ് സുഗ്രീവന്‍റെ ഉപദേശം. രാമന്‍റെ സഖ്യകക്ഷികളുടെ കൂട്ടായ്‌മയും ധൈര്യവും അവരുടെ ധര്‍മ്മത്തോടുള്ള പ്രതിബദ്ധതയാണ് വെളിവാക്കുന്നത്.
ലങ്കാവിവരണം
ഹനുമാന്‍ ലങ്കയെ കുറിച്ച് രാമന് വിവരിച്ച് കൊടുക്കുന്നു. ലങ്കയുടെ കോട്ട കൊത്തളങ്ങളെക്കുറിച്ചും സുരക്ഷ സന്നാഹങ്ങളെക്കുറിച്ചും ഹനുമാന്‍ വിശദീകരിക്കുന്നുണ്ട്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഹനുമാന്‍റെ ധൈര്യം രാമനും സഖ്യകക്ഷികള്‍ക്കും അവരുടെ ദൗത്യവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കുന്നുണ്ട്. ധൈര്യത്തിന്‍റെ പ്രാധാന്യവും ഏത് തടസങ്ങളോടും നേരിടാനുള്ള ചങ്കൂറ്റവും ഈ ഭാഗം നമുക്ക് കാട്ടിത്തരുന്നു.
യുദ്ധയാത്ര
രാമനും സഖ്യവും യുദ്ധത്തിനായി തയാറെടുക്കുന്നു. വാനരപ്പടയടക്കമുള്ളവയുമായി അവര്‍ ലങ്കയിലേക്ക് തിരിക്കുന്നു. എല്ലാവരും അവരുടെ കൂട്ടായ കരുത്തില്‍ വിശ്വാസമുള്ളവരാണ്. ഈ യാത്ര ഐക്യത്തിന്‍റെ ശക്തിയാണ് കാട്ടുന്നത്. ശത്രുക്കള്‍ക്കെതിരെ വിജയം നേടാന്‍ തന്ത്രപരമായ ആസൂത്രണങ്ങളും എങ്ങനെ സഹായകമാകുമെന്ന് ഈ രംഗം നമ്മെ പഠിപ്പിക്കുന്നു.
രാവണാദികളുടെ ആലോചന
രാമനും സൈന്യവും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് രാവണനും മന്ത്രിമാരും ചര്‍ച്ച നടത്തുന്നു. ചിലര്‍ ഇത് തള്ളുന്നുണ്ടെങ്കിലും രാവണന്‍റെ ഉപദേശകര്‍ ഹനുമാന്‍റെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് രാവണനെ ഉപദേശിക്കുന്നു. അമിത ആത്മവിശ്വാസത്തിന്‍റെയും അഹങ്കാരത്തിന്‍റെയും അപകടം ഈ ഭാഗം ഊന്നിപ്പറയുന്നു. തന്‍റെ എതിരാളികളെ കുറച്ച് കാണുന്നതിനെതിരെയും ഈ ഭാഗം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.
രാവണ കുംഭകര്‍ണ സംഭാഷണം
രാമനെ എതിരിടുന്നത് ശുഭകരമാകില്ലെന്ന് കുംഭകര്‍ണന്‍ രാവണനെ ഉപദേശിക്കുന്നു. സമാധാനത്തിലേക്ക് മടങ്ങാനും കുംഭകര്‍ണന്‍ രാവണനോട് പറയുന്നു. സഹോദരന്‍റെ ഉപദേശം ചെവിക്കൊള്ളാതെ തന്‍റെ കരുത്തില്‍ ആത്മവിശ്വാസത്തോടെ ഉറച്ച് നില്‍ക്കുന്നു. വിനയത്തിന്‍റെയും അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടതിന്‍റെയും പ്രാധാന്യം ഈ ഭാഗം എടുത്ത് കാട്ടുന്നു.
രാവണ വിഭീഷണ സംവാദം
സീതയെ തിരികെ രാമന് നല്‍കാന്‍ രാവണനെ വിഭീഷണന്‍ ഉപദേശിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാനും അദ്ദേഹം പറയുന്നു. രാമന്‍റെ ദൈവികതയും വിഭീഷണന്‍ ചൂണ്ടിക്കാട്ടുന്നു. സഹോദരന്‍റെ ആത്മാര്‍ഥതയോടെയുള്ള ഉപദേശം തള്ളി മുന്നോട്ട് പോകുകയാണ് രാവണന്‍. ധര്‍മ്മത്തിന്‍റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതും മികച്ച മാര്‍ഗദര്‍ശനങ്ങള്‍ അവഗണിക്കുന്നത് ആത്യന്തികമായി നാശത്തിലേക്ക് നയിക്കുമെന്നുമാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.