
കഞ്ഞി കുടിച്ചാൽ എളുപ്പത്തിൽ ദഹനം നടക്കും, കർക്കിടകത്തിൽ ദഹനം കുറവായതിനാൽ എളുപ്പത്തിൽ ദാഹിക്കുന്ന ആഹാരം കഴിക്കുന്നതാണ് ഉത്തമം. കഞ്ഞി കുടിച്ചാൽ എളുപ്പത്തിൽ ദഹനം നടക്കും. വളരെ പോഷകസമ്പുഷ്ടമായ ആഹാരമാണ് കഞ്ഞി. ഈ കർക്കിടകത്തിൽ നല്ല കുത്തരിയും നാളികേരവും ചേർത്ത രുചികരമായ നാളികേര കഞ്ഞി തയ്യാറാക്കാം.
ചുവന്ന കുത്തരി – ഒരു കപ്പ്
ഒരു മുറി തേങ്ങ ചുരണ്ടിയത്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുത്തരി കഴുകി വൃത്തിയാക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തു വരുമ്പോൾ തേങ്ങയും ഉപ്പും ചേർത്തിളക്കുക. ചെറിയ ചൂടോടെ കഴിക്കാം.