
മലയാളിക്ക് പ്രിയപ്പെട്ട ഒരു വിഭവമാണ് ചമ്മന്തി. പല വിധത്തിൽ ചമ്മന്തി തയ്യാറാക്കാറുണ്ട്. ഇഞ്ചി ചമ്മന്തി, മാങ്ങാ ചമ്മന്തി, ചെമ്മീൻ ചമ്മന്തി അങ്ങനെ പോകുന്നു മലയാളിക്ക് ചമ്മന്തി വിഭവങ്ങൾ. ഇവിടെ കർക്കട മാസത്തിൽ കഴിക്കാൻ ഒരു ധാന്യ ചമ്മന്തിയാണ് ഉണ്ടാക്കാൻ പോകുന്നത്. ധാന്യങ്ങളിൽ ഏറ്റവും പോഷക സമ്പുഷ്ടമായ ഒന്നാണ് മുതിര. പ്രത്യേകിച്ച് കർക്കടകത്തിൽ കഴിക്കാൻ ഏറ്റവും നല്ലതും പെട്ടന്ന് ദഹിക്കുന്നതുമായ ആഹാരമാണ് മുതിര. മുതിര ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുതിര - 50 ഗ്രാം
നാളികേരം - അര മുറി
വറ്റൽ മുളക് - 4 എണ്ണം
കറിവേപ്പില
ഉള്ളി - 4എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 2 അല്ലി
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - 1/4 ടീസ്പൂൺ
പുളി - ആവശ്യത്തിന്
കായം - ഒരു നുള്ള്
പച്ച വെളിച്ചെണ്ണ -1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്നവ എല്ലാം നല്ലതുപോലെ വറുത്ത് പൊടിച്ച് അൽപം വെളിച്ചെണ്ണ ചേർത്ത് ഉരുട്ടി കഞ്ഞിയുടെ കൂടെ മാത്രമല്ല ദോശയ്ക്കും ഇഡ്ഡലിക്കും അപ്പത്തിനുമൊപ്പം കഴിക്കാം.