കര്‍ക്കിടകവും രാമായണവും; കർക്കിടക മാസത്തിലല്ലാതെ രാമായണം നിത്യപാരായണം ചെയ്യുന്ന രീതിയെ കുറിച്ച് അറിയാം

Ramayana Month
Published on

സന്ധ്യയ്ക്ക് രാമായണം വായിക്കരുത്, കർക്കടക മാസത്തിലല്ലാതെ രാമായണം പാരായണം ചെയ്യാൻ പാടില്ല ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. എന്നാൽ, വർഷത്തിലെ 365 ദിവസവും രാമായണം പാരായണം ചെയ്യാം. അതീവ പ്രസിദ്ധമായ സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വരുന്ന വെളുത്തപക്ഷ നവമിയിലാണ്. വെളുത്തപക്ഷ നവമിയെ ശ്രീരാമനവമി എന്ന് പറയപ്പെടുന്നു. ഈ ദിനമാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ് ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു.

അമൃതസ്വരൂപികളായ മനുഷ്യർക്ക് ഇതിനെകുറിച്ച് വലിയ അറിവില്ല. ശക വർഷ രീതിയിൽ ആദ്യമാസമാണ് ചൈത്രം. പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും, 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു. ചോതി നക്ഷത്രത്തിലാണ് ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

രാമായണത്തിൽ മനുഷ്യന്റെ ജീവിതത്തിന് വഴികാട്ടിയാകുന്ന സന്ദേശങ്ങൾ:

  • ശുദ്ധാത്മാക്കളായവർ ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിച്ചാൽ തിന്മയുടെ വഴിയില്‍ സഞ്ചരിച്ച് നാശത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് കൈകേയി-മന്ദരമാരിൽ നിന്നും പഠിക്കാം.

  • വാഗ്ദാനം ചെയ്യുമ്പോൾ പരിണിതഫലം അതീവ സൂക്ഷ്മമായി ചിന്തിക്കണമെന്നും ജീവിതത്തിലാർക്കെങ്കിലും വാക്കുകൊടുത്താൽ അത് എന്തു സംഭവിച്ചാലും പാലിക്കപ്പെടണമെന്നും ദശരഥൻ കാട്ടിത്തരുന്നു.

  • അച്ഛന്റെ കടമകൾ നിർവ്വഹിക്കേണ്ടത് മകന്റെ കർമ്മമാണെന്ന് ശ്രീരാമനിലൂടെ മനസ്സിലാക്കാൻ സാധിക്കും.

  • സഹ ഉദരബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ലക്ഷ്മണൻ, ശ്രീരാമനോടൊപ്പം കാട്ടിൽ പോയി കാണിച്ചു തന്നിട്ടുള്ളത്. ഭരതന്റെ രാജ്യഭരണത്തിലൂടെ തന്നിലർപ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് കാണിച്ചു തരുന്നു. ഭാര്യാധർമ്മത്തിന്റെ കടമകൾ എന്തെന്ന് കാട്ടിൽ സുഖത്തിലും ദുഃഖത്തിലും ഭർത്താവിനൊപ്പം ജീവിച്ച് അനുഭവിച്ചു കാണിച്ചു തരുന്നു സീതാദേവി.

  • എളിമയോടെ ജീവിതം നയിക്കണമെന്നും ദശരഥപുത്രന്മാർ നമുക്കു കാണിച്ചു തരുന്നു. എല്ലാവരും ഒരു വംശത്തിലെ ദുഷ്ടന്മാരാകണമെന്നില്ല എന്ന തത്വം കബന്ധൻ കാണിച്ചു തരുന്നു. നന്മയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശബരി, കബന്ധൻ, ജഡായു എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചതിലൂടെ ശ്രീരാമൻ വെളിവാക്കുന്നു.

  • കാര്യസാധ്യത്തിന് ഈശ്വരീയ ശക്തിക്കൊപ്പം പലരുടേയും സഹായം നേടേണ്ട ആവശ്യകത ശ്രീരാമ-ലക്ഷ്മണന്മാർ സുഗ്രീവന്റെയും മറ്റും സഹായം അധർമ്മിയായ രാവണനെ നേരിടാൻ സ്വീകരിച്ചതിലൂടെ വ്യക്തമാക്കുന്നു.

  • ഏതുകാര്യവും തീരുമാനിക്കുന്നതിനു മുന്‍പ് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം വേണ്ടതെന്ന സന്ദേശമാണ് ശ്രീരാമൻ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്ന വലിയ തത്വം.

Related Stories

No stories found.
Times Kerala
timeskerala.com