പിതൃക്കൾക്കായി കർക്കടക വാവട

vavu ada
image credit: Google
Published on

കർക്കടകത്തിലെ കറുത്തവാവ് ദിവസം പിതൃക്കൾക്കായി സമർപ്പിക്കുന്നു പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന് വിശ്വാസികള്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു ‘വാവട’യുണ്ടാക്കി പിതൃക്കള്‍ക്കായി സമർപ്പിക്കുന്നു.

ചേരുവകൾ

വറുത്ത അരിപ്പൊടി - രണ്ട് കപ്പ്

നെയ്യ് - ഒരു ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തിളച്ച വെള്ളം - ആവശ്യത്തിന്

തേങ്ങ ചിരകിയത് - 1

ശർക്കര - അരക്കപ്പ്

ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

വാഴയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടിയിലേക്കു നെയ്യും ഉപ്പും ചേർത്തു യോജിപ്പിച്ച് ഇതിലേക്കു തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ചു കുഴച്ചെടുക്കുക. 10 മിനിറ്റു മാറ്റി വച്ചതിനുശേഷം കൈകൊണ്ടു നല്ല മയത്തിൽ വീണ്ടും കുഴച്ചെടുക്കുക.

തേങ്ങ ചിരകിയതിലേക്ക് ഏലക്ക പൊടിച്ചതും ശർക്കരയും ചേർത്തു നന്നായി യോജിപ്പിക്കുക.

ഇനി വാഴയിലയിൽ കുറച്ച് മാവെടുത്ത് നേർമയായി പരത്തുക. ഇതിലേക്ക് തയാറാക്കിയ തേങ്ങാക്കൂട്ട് നിരത്തി ഇല രണ്ടായി മടക്കുക.ശേഷം ആവിയിൽ വേവിച്ചെടുക്കുക.

Related Stories

No stories found.
Times Kerala
timeskerala.com