
നടുവേദന, രക്തക്കുറവ്, മുടി കൊഴിച്ചിൽ, ആർത്തവ വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കർക്കടകത്തിൽ മാത്രമല്ല, എല്ലായ്പോഴും കഴിക്കാവുന്ന ഒരു വിഭവമാണിത്. എള്ളും അവലും ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ.
ആവശ്യമായവ
കറുത്ത എള്ള് - 1/2 kg
പനം ചക്കര
അവൽ
കപ്പലണ്ടി
തേങ്ങ
നല്ല ജീരകം
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
കറുത്ത എള്ള് നല്ലതുപോലെ കഴുകിയശേഷം ഒരു തുണിയിൽ ഇട്ട് ഉണക്കിയെടുക്കുക. ഒരു പാത്രം അടുപ്പത്ത് വച്ച് ആവശ്യമായ പനം ചക്കര ഉരുക്കി എടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അവൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. കരിഞ്ഞുപോകാതെ സൂക്ഷിക്കണം. ഇത് മാറ്റിയശേഷം കപ്പലണ്ടി കൂടി വറുത്തെടുക്കണം. ശേഷം കറുത്ത എള്ളും നല്ലതുപോലെ വറുത്ത് മാറ്റിവെക്കുക.ഒരുപിടി അളവിൽ തേങ്ങ കൂടി പാനിലേക്ക് വറുത്തെടുക്കുക.
എള്ള് പാനിലേക്ക് ഇട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. വരുത്തുവച്ച തേങ്ങയും, അവലും കൂടി എള്ളിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എള്ളും, തേങ്ങയും, അവലും ശർക്കരപ്പാനിയിൽ കിടന്ന് നല്ല രീതിയിൽ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കാം. ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. തണുത്ത ശേഷം കഴിക്കാവുന്നതാണ്.