
മക്ക: റംസാൻ വ്രതം അവസാനിക്കാൻ 10 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്ക് തീർത്ഥാടക പ്രവാഹം(Ramadan fast). ഇതുവരെ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. 30 ലക്ഷം സന്ദർശകരാണ് ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഹറമിലെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയയാണ് പുറത്തുവിട്ടത്.
5,92,100 പേരാണ് ഇന്നലെ പകൽ ഫജ്ർ നമസ്കാരത്തിനെത്തിയത്. 5,18,000 പേർ ളുഹ്ർ നമസ്കാരത്തിനും 5,47,700 പേർ അസ്ർ നമസ്കാരത്തിനും ഏഴ് ലക്ഷത്തിലധികം വിശ്വാസികൾ ഇശാ നമസ്കാരത്തിനും എത്തിയതായി അദ്ദേഹം പറഞ്ഞു.