
ഇന്ന് നോമ്പ് തുറക്കാൻ ഉന്നക്കായ ആയാലോ…
വേണ്ട ചേരുവകൾ :-
1. നേന്ത്രപ്പഴം 1 കിലോ
2. തേങ്ങ ചിരവിയത് അരക്കപ്പ്
3. മുട്ട നാലെണ്ണം
4. നെയ്യ് 4 ടീസ്പൂണ്
5. ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്
6. പഞ്ചസാര 300 ഗ്രാം
7. അണ്ടിപ്പരിപ്പ് 10 എണ്ണം
8. എണ്ണ ആവശ്യത്തിന്
9. റൊട്ടിപ്പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച പഴം മിക്സിയിൽ വെള്ളം ചേർക്കാതെ നല്ലതുപോലെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. അരച്ച് വച്ചിരിക്കുന്ന പഴം കൈയ്യിൽ വച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതിൽ നമ്മൾ ചേർത്ത് വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂൺ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക. ആവശ്യത്തിന് അനുസരിച്ച് വറുത്തെടുക്കുക. ശേഷം ചൂടോടെ വിളമ്പാം.