
ദുബായ് : യുഎഇയിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു(UAE). അജ്മാൻ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്.
ശവ്വാല്‍ 1 മുതല്‍ 3 വരെ ദുബായിലെ എല്ലാ പൊതു പാർക്കിങ് സ്ഥലങ്ങളിലും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ ശവ്വാല്‍ 4 മുതല്‍ ഫീസ് പുനരാരംഭിക്കും.
ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള സൗജന്യ പാര്‍ക്കിങ് ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകൾക്ക് ബാധകമല്ല.