റംസാന്‍ സ്‌പെഷ്യല്‍ മുട്ടനിറച്ചത് |Mutta Nirachathu

Mutta Nirachathu
Published on

റംസാന്‍ തുടങ്ങിയതോടെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയാണല്ലോ എല്ലാവരും. ഇതാ റംസാന് കഴിക്കാന്‍ രുചികരമായ ഒരു വിഭവം, മുട്ട നിറച്ചത്.

മുട്ട നിറച്ചത്തിനായി വേണ്ട ചേരുവകൾ :- 

1. മുട്ട -5 എണ്ണം

2. ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം

3. പച്ച മുളക് -12

4. കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍

5. മഞ്ഞള്‍ പൊടി -ഒരു നുള്ള്

6. മുളക് പൊടി -ഒരു നുള്ള്

7. മൈദ രണ്ട് കപ്പ്

8. ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്

മുട്ട നിറച്ചത് തയ്യാറാക്കുന്ന വിധം :-

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മുട്ടയുടെ മഞ്ഞ മാറ്റി വെക്കുക. മുട്ട ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്ലേക്ക് ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പു എന്നിവ ചേര്‍ത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം.

 പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിച്ച ശേഷം ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വെക്കുക. ചൂടാറിയ ശേഷം ഈ കൂട്ട് മുട്ടയുടെ വെള്ളയിൽ നിറക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല നിറയ്ക്കുവാൻ. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക. തുടർന്ന് ചൂട് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ശേഷം ചൂടോടെ വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com