
ദുബായ്: യു.എ.ഇയിൽ വിവിധ ഇടങ്ങളിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചതായി പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി അറിയിച്ചു. എഫ് സോൺ, അൽ സുഫൂഹ് 2, എന്നിവിടങ്ങളിലെ പാർക്കിങ് താരിഫുകളാണ് വർധിപ്പിച്ചത്(UAE Updates). ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെ പുതിയ താരിഫ് ബാധിക്കും.
30 മിനിറ്റിന് 2 ദിർഹവും 60 മിനിറ്റിന് 4 ദിർഹവുമാണ് ഉയർത്തിയ പാർക്കിങ് ഫീസ്. ശേഷമുള്ള ഓരോ മണിക്കൂറിലും 4 ദിർഹം അനുസരിച്ച് കൂടും. ഇനി മുതൽ 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 32 ദിർഹമാണ് ഈടാക്കുക എന്നും അധികൃതർ അറിയിച്ചു.