
റിയാദ്: സൗദിയിൽ അഴിമതിക്കേസിൽ 158 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്(UAE Updates). കൈക്കൂലി വാങ്ങൽ, ഓഫീസ് ദുരപയോഗം ചെയ്യൽ തുടങ്ങയവയാണ് ഇവർക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം.
അഴിമതി വിരുദ്ധ സമിതി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഷനൽ ഗാർഡ്, വിദ്യാഭ്യാസം, പ്രതിരോധം, ആഭ്യന്തരം, നീതിന്യായം, ആരോഗ്യം, വാണിജ്യം, മുനിസിപ്പാലിറ്റി, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായത്.