
ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയ്ക്ക് രണ്ടാം സ്ഥാനം(UAE). ഖത്തർ മൂന്നാം സ്ഥാനത്തും ഒമാൻ അഞ്ചാം സ്ഥാനത്തും ഇന്ത്യ 66 ഉം സ്ഥാനത്ത് എത്തിയെന്ന് നംബിയോയുടെ 2025ലെ സുരക്ഷാ സൂചിക വ്യക്തമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അൻഡോറയാണ്.
ഉയർന്ന സുരക്ഷയും ജീവിത നിലവാരവുമാണ് യൂ.എ.ഇ യെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മാത്രമല്ല; ഈ വർഷത്തെ ലോക സന്തോഷ സൂചികയിൽ 21-ആം സ്ഥാനത്തും യു.എ.ഇ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.