
ഷാർജ : റംസാൻ മാസം ആരംഭിക്കാനിരിക്കെ യു.എ.ഇ.യിൽ റംസാൻ തമ്പുകളൊരുങ്ങി(Ramzan Updates). റംസാൻ മാസം എല്ലാവിഭാഗം വിശ്വാസികളും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്നത് തമ്പുകളിലാണ്.
അവശ്യസൗകര്യങ്ങളെല്ലാം തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ തമ്പുകൾ പ്രാർത്ഥന നിർഭരമാകും. ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും മഹാസന്ദേശമാൻ ഓരോ തമ്പുകളും തുറന്നു കാട്ടുന്നത്. യു.എ.ഇ.യിൽ മസ്ജിദുകൾ, ഔക്കാഫ്, സർക്കാർ നിയന്ത്രണ സന്നദ്ധസംഘടനകൾ, സ്വദേശികൾ എന്നിവരെല്ലാം തമ്പുകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്.