
റിയാദ്: ഗൾഫ് സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്(Donald Trump). നാളെ മുതൽ മെയ് 16 വരെയാണ് ഗൾഫ് നാടുകൾ സന്ദർശിക്കാനായി ട്രംപ് മാറ്റിവച്ചിരിക്കുന്നത്. അധികാരത്തിൽ എത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഗൾഫ് സന്ദർശനം സൗദി അറേബ്യയിൽ നിന്ന് ആരംഭക്കും.
അവിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ എന്നിവരും പങ്കുചേരും. ശേഷം ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് സന്ദർശനത്തിനായി ട്രംപ് പുറപ്പെടും. ഇസ്രായേൽ സന്ദർശനം മാറ്റിവച്ചാണ് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്.