
കുവൈറ്റ്: ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കഴിഞ്ഞ വർഷം 74 പ്രവാസികളെ കുവൈറ്റ് നാടുകടത്തിയെന്ന റിപ്പോർട്ട് പുറത്ത്(Traffic Violation). അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയവരെയാണ് നാടുകടത്തിയത്.
ഇത് സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പാണ് പുറത്ത് വിട്ടത്. ഒപ്പം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഗതാഗത നിയമത്തെ കുറിച്ചുള്ള സൂചനകളും മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.