
റിയാദ്: ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിൽ കർശന സുരക്ഷാ ക്രമീകരണം ഒരുക്കി ആഭ്യന്തര മന്ത്രാലയം(Hajj). സുരക്ഷയുടെ ഭാഗമായി ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നിർബന്ധമാക്കി.
മാത്രമല്ല;മക്കയിലേക്ക് പ്രവേശിക്കാനായി മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡൻറ് ഐ.ഡി (ഇഖാമ), പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, ഹജ്ജ് പെർമിറ്റ് എന്നിവ ഹാജരാക്കണം. മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ഏപ്രിൽ 23 മുതൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ കരസ്ഥമാക്കണം. ഹജ്ജ് സീസണിലെ സുരക്ഷാ മുൻനിർത്തിയുള്ള നടപടിക്രമങ്ങളും സുഗമമായ തീർത്ഥാടനത്തിനയുള്ള ക്രമീകരണങ്ങളും പ്രഖ്യാപ്പിക്കുന്ന വേളയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.