വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കുവൈറ്റ് ഊർജ്ജ മന്ത്രാലയം | Power outage

വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും
POWER
Published on

കുവൈറ്റ്: ഈ ആഴ്ച കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങും(power outage). ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുകയെന്ന് ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഇന്നും വൈദ്യുതി തടസ്സം നേരിടും.

ഇന്ന് വൈദ്യുതി മുടങ്ങുന്ന ബ്ലോക്കുകളുടെയും പ്രദേശങ്ങളുടെയും വിശദശാംശങ്ങൾ:

ജലീബ് ബ്ലോക്ക് 2 , ഖൈതാൻ ബ്ലോക്ക് 4 , സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 1 , സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 4 , ഫിന്റാസ് - ഫഹാഹീൽ - മംഗഫ് - സാൽമിയ ബ്ലോക്ക് 2, ഹവല്ലി ബ്ലോക്ക് 3 , സബാഹ് അൽ-സേലം ബ്ലോക്ക് 1 , ഫുനൈറ്റീസ് ബ്ലോക്ക് 1 , ഖൈറവാൻ ബ്ലോക്ക് 2 , ഗ്രാനഡ ബ്ലോക്ക് 3 എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം നേരിടും.

Related Stories

No stories found.
Times Kerala
timeskerala.com