
ദോഹ: ഖത്തറിൽ ഉയർന്ന താപനില വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു(uae weather updates). ഈ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇപ്പോഴത്തെ താപനില 26 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണുള്ളത്. രാജ്യത്തെ ചിലയിടങ്ങളില്‍ ഇപ്പോൾ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അതുപോലെ വടക്കുപടിഞ്ഞാറൻ-വടക്ക് കിഴക്കൻ കാറ്റും പ്രദേശങ്ങളിൽ വീശുന്നുണ്ട്.