
ദോഹ: ഖത്തറിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു(UAE Weather Updates). രാത്രി കാലങ്ങളിൽ ഖത്തറിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് വീശുമെന്നും പ്രസ്താവനയിൽ സൂചനയുണ്ട്.
കഴഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന സന്ദർഭങ്ങൾ ഒഴുവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ക്ഷീണമോ അസ്വസ്‌ഥതയോ തോന്നിയാൽ വൈദ്യ സഹായം തേടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.