
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്റെ കൊമ്പുകളും ആനക്കൊമ്പുകളും ഖത്തർ കസ്റ്റംസ് പിടികൂടി(Smuggling). പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ അധികാരികളുടെ സമയോചിതമായ ഇടപെടലാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.
പിടികൂടിയതിൽ 45.29 കിലോഗ്രാം ഭാരമുള്ള 120 കാണ്ടാമൃഗക്കൊമ്പുകളാണ് ഉള്ളത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം സംബന്ധിച്ച് രാജ്യാന്തര നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. മാത്രമല്ല; കരാർ അനുസരിച്ച് സംരക്ഷിത ജീവിവർഗങ്ങളെ കൊണ്ടുവരുമ്പോൾ പെർമിറ്റ് കൈവശം വയ്ക്കേണ്ടതുമുണ്ട്. ഇത് രണ്ടും ലംഘിച്ച പ്രതിയെ കൂടുതൽ നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതി ഏത് രാജ്യക്കാരനാണെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.