

ഷാര്‍ജ: ഷാര്‍ജയില്‍ രണ്ടിടങ്ങളിൽ തീപ്പിടിത്തമുണ്ടായി(Fire). തീ പിടിത്തത്തിൽ പാകിസ്താന്‍ സ്വദേശിയായ ഒരാൾക്ക് ജീവൻ നഷ്ടമായി. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് രണ്ടു തീ പിടിത്തങ്ങളിലുമായി രേഖപെടുത്തിയട്ടുള്ളത്. മലയാളികൾ ഉൾപ്പടെ ധരാളംപേർ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ ഏറ്റവും മുകളിലുള്ള നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
രണ്ടാമത്തെ തീ പിടിത്തം ഉണ്ടായത് രാവിലെ പതിനൊന്നരയോടെ ഒരു ഫ്ലാറ്റിൽ ആണ്. ഇവിടെ നിന്നും തീ പടർന്നു പിടിച്ചതോടെ ധാരാളം അപ്പാര്‍ട്ട്‌മെന്റുകളും കത്തിനശിച്ചു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ഇന്ന് ഉച്ചയോടെ തീ പൂർണ്ണമായും അണച്ചു.