റിയാദ്: റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസം. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
സുപ്രീംകോടതിയുടെ വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി പ്രതികരിച്ചു.കീഴ്‌ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളിയതോടെ, റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മെയ് മാസത്തിൽ ഈ ശിക്ഷാകാലാവധി പൂർത്തിയാകും.
അതേ സമയം, സുപ്രിംകോടതിയുടെ വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍, യുസഫ് കാക്കഞ്ചേരി എന്നിവര്‍ പറഞ്ഞു.