
അബുദാബി: യുഎഇയിലെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(Rain Updates). ഒപ്പം മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.
ദുബായിൽ കഴിഞ്ഞ ദിവസം പകൽ 10 മുതൽ 12.40 വരെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ദുബായ് എയർപോർട്ട്, അൽഖവാനീജ്, അൽലിസൈലി, അൽ മിസ്ഹർ, ജബൽഅലി തുടങ്ങിയ ഇടങ്ങളിലാണ് മഴ പെയ്തത്. യു.എ.ഇയിൽ ഇന്നലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 9 ഡിഗ്രിയും കൂടിയ താപനില 27.9 ഡിഗ്രി സെൽഷ്യസുമായിരുന്നു.