
മസ്കറ്റ്: ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു(Public Holiday). ജനുവരി 30നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധി ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് പ്രവാസികൾക്ക് ലഭിക്കുക.