പവർബാങ്ക് ചാർജിങ്: വിമാനത്തിനുള്ളിൽ പൂർണ നിരോധനം ഏർപ്പെടുത്തി എമിറേറ്റ്സ് | Powerbank charging

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം
Powerbank
Published on

ദുബായ്: വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ചുള്ള ചാർജ്ജിങ്ങിന് പൂർണമായ നിരോധനം ഏർപ്പെടുത്തി എമിറേറ്റ്സ്. വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ കുത്തി പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല. ഒക്ടോബർ ഒന്നിനു നിരോധനം പ്രാബല്യത്തിൽ വരും. അതേസമയം, നിയന്ത്രണങ്ങൾക്കു വിധേയമായി ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകാം.

വിമാന യാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗം കൂടിയത് കണക്കിലെടുത്താണ് എമിറേറ്റ്സിന്റെ തീരുമാനം. വിമാനത്തിനുള്ളിൽ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്‍തതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.

പവർ ബാങ്കിലെ ലിതിയം ബാറ്ററി അധികം ചാർജ് ആവുകയോ കേടാവുകയോ ചെയ്താൽ ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ഇത് തീപിടിക്കാനും വിഷ വാതകം പുറത്തു വരാനും കാരണമാകും. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനുള്ള നിബന്ധനകൾ:

100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടു പോകാം.

ഹാൻഡ് ബാഗേജിൽ കൊണ്ടു പോകുന്ന പവർ ബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ അതിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം.

പവർ ബാങ്ക് സീറ്റിനു മുകളിലെ ഓവർഹെഡ് സ്റ്റോറേജിൽ വയ്ക്കാൻ പാടില്ല. സീറ്റിന്റെ പോക്കറ്റിലോ, മുൻ സീറ്റിന്റെ അടിയിലോ വേണം പവർ ബാങ്ക് സൂക്ഷിക്കാൻ.

ചെക്കിൻ ഇൻ ബാഗേജുകളിൽ പവർ ബാങ്ക് വയ്ക്കരുത്.

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ചാർജ് ചെയ്യരുത്.

പവർ ബാങ്ക് ഉപയോഗിച്ചുള്ള ചാർജ്ജിഗും പാടില്ല.

Related Stories

No stories found.
Times Kerala
timeskerala.com