
ദോഹ: ഖത്തറിൽ ഇന്ന് മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുളളതായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(weather updates). ഇതേ തുടർന്ന് രാജ്യത്ത് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
താപനില വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ കാറ്റു വീശുന്നത് പൊടി ഉയരാൻ കാരണമാകും. ഇത് ദൃശ്യപരത കുറയ്ക്കും. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.