Pravasi
ഇന്ധന വില വർദ്ധന; യു.എ.ഇയിൽ പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ | Petrol, Diesel Prices Increased
അബുദാബി: യു.എ.ഇയില്‍ പെട്രോൾ, ഡീസൽ വില വർദ്ധിച്ചു(Petrol, Diesel Prices Increased). പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇയില്‍ രണ്ട് മാസത്തിന് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തില്‍ വരുന്ന ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.74 ദിര്‍ഹമാണ്. ജനുവരി മാസം ഇത് 2.61 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.50 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം ആണ് നിരക്ക്. നിലവില്‍ ഇത് 2.68 ദിര്‍ഹം ആണ്. യു.എ.ഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്.