
കുവൈറ്റ്: കുവൈറ്റിൽ ഗായികയായി ചമഞ്ഞ്, സ്ത്രീയാണെന്ന് തെറ്റിധരിപ്പിച്ച് അനുയായികളെ തെറ്റിദ്ധരിപ്പിച്ച് അധാർമ്മിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ച കുവൈറ്റ് പൗരന് 3 വർഷം കഠിന തടവും 3,000 ദിനാർ പിഴയും ചുമത്തി(Person change).
പ്രതിയുടെ വഞ്ചനാപരമായ ഓൺലൈൻ പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയം കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിമിനൽ കോടതിയിലെ ആദ്യ വിചാരണയിൽ തന്നെ ഇയാൾ കുറ്റം സമ്മതിച്ചു. കോടതി ശിക്ഷ വിധിച്ചെങ്കിലും ഇയാൾ വിധിക്ക് എതിരെ അപ്പീൽ നൽകി. എന്നാൽ, അപ്പീൽ കോടതി വിധി ശരിവയ്ക്കുകയായിരുന്നു.