ദുബൈയിൽ പാർക്കിങ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ | Dubai parking fee

തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് നൽകേണ്ടി വരും
Parking
Published on

ദുബൈ: ദുബൈ എമിറേറ്റിലെ പാർക്കിങ് നിരക്കു വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമുണ്ടാകില്ല. ഞായറാഴ്ചളിൽ പാർക്കിങ് സൗജന്യമായി തുടരും. എല്ലാ പബ്ലിക് സോണുകളിലെയും പ്രീമിയം എന്നടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് നിരക്കു വർധന ഉണ്ടാകുന്നത്. ഇവിടെ രണ്ടു തരം പാർക്കിങ് ഫീസാണ് ഇന്ന് മുതൽ ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്കും തിരക്കില്ലാത്ത സമയത്ത് നിലവിലെ നിരക്കുമായിരിക്കും ഈടാക്കുന്നത്.

തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്ന രാവിലെ എട്ടു മുതൽ പത്തു വരെയും വൈകിട്ട് നാലു മുതൽ രാത്രി എട്ടു മണിവരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം. പീക്ക് സമയത്ത് പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂറിന് ഇനി മുതൽ ആറു ദിർഹമാണ് ഈടാക്കുക. ഓഫ് പീക്ക് സമയങ്ങളിൽ നാലു ദിർഹം. രണ്ടു മണിക്കൂറിന് പന്ത്രണ്ടു ദിർഹവും മൂന്നു മണിക്കൂറിന് പതിനെട്ടു ദിർഹവും അടക്കണം. ഇതുവരെ എട്ട്, പന്ത്രണ്ട് ദിർഹമായിരുന്നു നിരക്കുകൾ. ഓഫ് പീക്ക് സമയമായി കണക്കാക്കുന്ന രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയും രാത്രി എട്ടു മുതൽ പത്തുവരെയും പാർക്കിങ് ഫീ പഴയതു പോലെ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com