പാകിസ്ഥാൻ വ്യോമപാത അടച്ചു; പുതിയ പാത സ്വീകരിച്ച് യു.എ.ഇയിലേക്കുള്ള സർവീസുകൾ | Airspace

8 - 12 % വരെയാണ് വിലകൂടുക
airline
Published on

ദുബായ്: കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ യു.എ.ഇയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു(airspace). ഇന്ത്യന്‍ ബജറ്റ് വിമാനങ്ങളാണ് വഴി തിരിച്ചു വിടുന്നത്.

മാത്രമല്ല; നിലവിലെ സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾക്ക് താത്കാലികമായി വില ഉയർന്നു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. 8 - 12 % വരെയാണ് വിലകൂടുക. യാത്രക്കാര്‍ക്ക് സ്പൈസ്ജെറ്റും വഴി മാറ്റിവിടൽ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.

വഴിമാറ്റി വിടുമ്പോൾ യാത്രയ്ക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നതൊഴിച്ചാൽ എയര്‍ലൈന്‍റെ പ്രവര്‍ത്തനത്തില്‍ കാര്യമായ തടസ്സമൊന്നും ഉണ്ടാക്കാൻ ഇടയില്ല. ഇന്‍ഡിഗോ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും പുതിയ വ്യോമപാത സ്വീകരിച്ചതായും നിലവിൽ വിമാനങ്ങൾ വൈകിയാണ് യാത്ര തുടരുന്നതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com