

കുവൈറ്റ്: പ്രവാസികൾക്കും പൗരന്മാർക്കും കുവൈറ്റിൽ ഇന്ന് മുതൽ പിഴ അടച്ച് നിയമലംഘനം നീക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റിയുടെ തലവനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു(Travel ban).
ഇതിനുള്ള സേവനം വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ രാത്രി 10:00 വരെ അൽ ഖൈറാൻ മാളിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറേറ്റുകളിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് നിയമലംഘനങ്ങൾ നീക്കം ചെയ്യാൻ കഴിയാത്തതിനാലാണ് അവന്യൂസ്, അൽ ഖൈറാൻ മാളുകളിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്.