

റിയാദ്: രോഗ ബാധിതയായ മലയാളി പ്രവാസി പെൺകുട്ടി ജിദ്ദയിൽ മരണമടഞ്ഞു(UAE Updates). ഹൈപർ തൈറോയിഡ് മൂലം കുട്ടി വർഷങ്ങളായി ചികിത്സയിലായിരുന്നു.
കൊല്ലം പള്ളിമുക്ക് സ്വദേശി സനു മൻസിലിൽ എം.ബി. സനൂജിന്‍റെ മകൾ റയ്യ സനൂജ് (9) ആണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം പുലർച്ചെ മുറിയിൽ അബോധവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആശുപത്രയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം റുവൈസിലെ കുട്ടികൾക്കുള്ള മഖ്ബറയിൽ ഖബറടക്കി.